രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യൂ എന്ന് സോണിയ ഗാന്ധി

Published : May 07, 2024, 08:09 PM IST
രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യൂ എന്ന് സോണിയ ഗാന്ധി

Synopsis

ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാൻ  പിന്തുണ വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു. നുണകളുടെയും വിദ്വേഷത്തിന്‍റെയും വക്താക്കളെ തള്ളിക്കളയണമെന്നും സോണിയ

ദില്ലി: മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജ്യത്തെ ശക്തമാക്കാൻ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ സോണിയ ആവശ്യപ്പെട്ടത്. 

ജനാധിപത്യവും, ഭരണഘടനയും സംരക്ഷിക്കാൻ  പിന്തുണ വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു. നുണകളുടെയും വിദ്വേഷത്തിന്‍റെയും വക്താക്കളെ തള്ളിക്കളയണമെന്നും സോണിയ. കോൺഗ്രസിന്‍റെ ഔദ്യോഗിക എക്സ് പേജിലാണ് സോണിയയുടെ വീഡിയോ സന്ദേശം വന്നിരിക്കുന്നത്.

മൂന്നാംഘട്ട വോട്ടെടുപ്പിന് തലേന്ന് രാഹുല്‍ ഗാന്ധിയുടെ സന്ദേശവും വന്നിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും ഇത് സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നുമായിരുന്നു രാഹുലിന്‍റെ സന്ദേശം. 

Also Read:- ബിജെപി ബൂത്തുകള്‍ പിടിച്ചെടുത്തെന്ന് എസ്‍പി; വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെ പിന്തുടരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന