മഹാരാഷ്ട്ര: ശിവസേനയെ പിന്തുണക്കില്ലെന്ന് സോണിയ ഗാന്ധി

Published : Nov 05, 2019, 10:54 AM IST
മഹാരാഷ്ട്ര: ശിവസേനയെ പിന്തുണക്കില്ലെന്ന് സോണിയ ഗാന്ധി

Synopsis

ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ശിവസേനയുമായി യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

ദില്ലി/മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഒഴിവാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവസേനക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ശിവസേനയുമായി യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. പദവികള്‍ തുല്യമായി വീതിക്കണമെന്നും മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം വെക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, ശിവസേനയുടെ ആവശ്യങ്ങളോട് അനുകൂലമായല്ല ബിജെപി പ്രതികരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാർപാപ്പയുടെ നിർദേശം പാലിക്കുന്നില്ല; കുർബാന ക്രമത്തിലെ മാറ്റത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ; ഒരു വിഭാഗം പങ്കെടുത്തില്ല, സംഭവം ദില്ലിയിൽ
മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു, ബോഡി ബിൽഡർ ജീവനൊടുക്കി