വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

Published : Aug 24, 2022, 04:28 PM ISTUpdated : Aug 24, 2022, 04:29 PM IST
വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്; രാഹുലും പ്രിയങ്കയും ഒപ്പം പോകും

Synopsis

മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുമെന്നും ചികിത്സയിലുള്ള അമ്മയെ കണ്ടതിന് ശേഷമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു

ദില്ലി: വൈദ്യ പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്ര സംബന്ധിച്ച് പ്രത്യേക തീയതിയോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ നാലിന് നടക്കുന്ന കോണ്‍ഗ്രസിന്‍റെ 'മെഹംഗായ് പർ ഹല്ല ബോല്‍' റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുമെന്നും ചികിത്സയിലുള്ള അമ്മയെ കണ്ടതിന് ശേഷമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. രാഹുലും പ്രിയങ്കയുടെ സോണിയക്കൊപ്പം പോകുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിനാണ് തുടക്കമാകുന്നത്.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് ഭാരത് ജോഡോ യാത്ര. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺ​ഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. വാർത്തയോട് പ്രതികരിച്ച് അശോക് ​ഗെലോട്ട് രം​ഗത്തെത്തി. കോൺഗ്രസിലെ ഹൈക്കമാൻഡ് ഇപ്പോൾ തനിക്ക്  രാജസ്ഥാനിൽ ചുമതലകൾ നൽകിയിട്ടുണ്ടെന്നും അതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് സംഭവം അറിയുന്നത്.

എനിക്ക് നേരിട്ട് ഇക്കാര്യം അറിയില്ല. എന്നെ ഏൽപ്പിച്ച കടമകൾ ഞാൻ നിറവേറ്റുകയാണെന്നും ​ഗെലോട്ടിനെ ഉദ്ധരിച്ച് എഎൻഐയെ റിപ്പോർട്ട് ചെയ്തു. നിലവിൽ എനിക്ക് ഹൈക്കമാൻഡ് ചുമതല നൽകിയിട്ടുണ്ട്.  വരാനിരിക്കുന്ന ​ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാൻ. രാജസ്ഥാനിലെ എന്റെ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാർത്തകൾ മാധ്യമങ്ങളിൽ നിന്നാണ് കേൾക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു. 

അധ്യക്ഷനായി രാഹുൽഗാന്ധി വരണം,പാർട്ടി നിലപാട് ഒറ്റക്കെട്ടായാണെന്നും അശോക് ഗലോട്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ