
ചണ്ഡിഗഡ്:പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു.കോണ്ഗ്രസിൽ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നുവെന്ന് ഷർഗിൽ രാജി കത്തിൽ പറയുന്നു.യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും ഷെർഗിൽ കുറ്റപ്പെടുത്തി.രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു.പാര്‍ട്ടിയുടെ നേതൃത്വത്തിന്‍റെ തീരുമാനങ്ങളും ,യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്‍റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തേ രാജിവച്ചിരുന്നു.
ജയ്വീര്‍ ഷെര്‍ഗില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.പഞ്ചാബ് കോണ്‍ഗ്രസ് വക്താവായ അദ്ദേഹം പാര്‍ട്ടിയുടെ ദേശിയ മീഡിയ പാനല്‍ ലിസ്റ്റിലും അംഗമായിരുന്നു.പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമസഹായ ടോള്‍ ഫ്രീ നമ്പറും അദ്ദേഹം ഒരുക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം ഇനി ഏത് പാര്‍ട്ടിയില്‍ ചേരുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിയും തീയ്യതിയും തീരുമാനിക്കാൻ പ്രവർത്തകസമിതി യോഗം ഞായറാഴ്ച്ച ചേരും. വെർച്ചലായിട്ടാകും യോഗം നടക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് പുലർച്ചേ ലണ്ടനിലേക്ക് പോയിരുന്നു. സോണിയാ ഗാന്ധിയുടെ ചികിത്സക്കും അമ്മയെയും സന്ദർശിക്കാനാണ് യാത്രയെന്ന് എഐസിസി വിശദീകരിച്ചു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാകും ഞാറാഴ്ച്ച് വെർച്ചൽ പ്രവർത്തകസമിതി യോഗം ചേരുക. പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് സോണിയാ ഗാന്ധി തന്നോട് നിർദ്ദേശിച്ചെന്ന് റിപ്പോർട്ടുകൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തള്ളി. രാഹുൽ ഗാന്ധി പ്രസിഡൻറ്റായില്ലെങ്കിൽ സോണിയാ ഗാന്ധി ഈ സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും വികാരമെന്നാണ് സൂചന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam