സിജെപി സമരത്തെ അധിക്ഷേപിച്ച് സ്റ്റോറി; ആർഎഎഫ് അസി. കമാൻഡന്റ് വിവാദത്തിൽ; വിശദീകരണം തേടും, പരിക്കേറ്റ് ചികിത്സയിലെന്നും റിപ്പോർട്ട്

Published : Jul 23, 2026, 02:14 PM IST
sonia sehrawat raf

Synopsis

ഹരിയാണയിൽനിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ്(ആർഎഎഫ്) അസി. കമാൻഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വിവാ​ദത്തിന് വഴിവെച്ചത്. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെ സോണിയ തന്നെ വിവാദ സ്റ്റോറി പിന്നീട് പിൻവലിച്ചു.

ന്യൂഡൽഹി: സിജെപി സമരത്തെ അധിക്ഷേപിച്ച് ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവെച്ച സിആർപിഎഫിന് കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥ വിവാദത്തിൽ. ഹരിയാണയിൽനിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ്(ആർഎഎഫ്) അസി. കമാൻഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വിവാ​ദത്തിന് വഴിവെച്ചത്. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായതോടെ സോണിയ തന്നെ വിവാദ സ്റ്റോറി പിന്നീട് പിൻവലിച്ചു. എന്നാൽ, സംഭവത്തിൽ ഉദ്യോ​ഗസ്ഥയ്ക്കെതിരേ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

സിജെപി സമരം ഡൽഹിയിൽ ശക്തമായി തുടരുന്നതിനിടെയാണ് ഇതിനെ ആക്ഷേപിക്കുന്നരീതിയിൽ ഉദ്യോ​ഗസ്ഥ സ്റ്റോറി പങ്കുവെച്ചത്. സ്വയം നന്നാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ നന്നാക്കാൻ ആ​ഗ്രഹിക്കുന്നതെന്നായിരുന്നു സ്റ്റോറി. ഒപ്പം ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ചിത്രവും പങ്കുവെച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ സോണിയയുടെ ഈ സ്റ്റോറി ചർച്ചയായി. സർവീസിലുള്ള ആർഎഎഫ് കമാൻഡന്റ് ഇത്തരത്തിലുള്ള സ്റ്റോറി പോസ്റ്റ് ചെയ്തതാണ് ഏവരും ചൂണ്ടിക്കാട്ടിയത്. ഉദ്യോ​ഗസ്ഥയുടെ നടപടി ഞെട്ടിക്കുന്നതാണെന്നാണ് സിജെപി പ്രതികരിച്ചത്. സോണിയ സർവീസ് ചട്ടലംഘനമാണ് നടത്തിയതെന്നും ആരോപണമുണ്ട്.

അധിക്ഷേപകരമായ സ്റ്റോറി പങ്കുവെച്ച സോണിയക്കെതിരേ അച്ചടക്ക നടപടി വേണമെന്നാണ് സാമൂഹികമാധ്യമങ്ങളിലടക്കം ചിലർ ആവശ്യപ്പെട്ടത്. യൂണിഫോമിലുള്ള ഫോട്ടോകൾ ഉപയോ​ഗിക്കുന്നതിന് വിലക്കുണ്ടെന്നും എന്നാൽ സോണിയയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ യൂണിഫോമിലുള്ള നിരവധി ചിത്രങ്ങളുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇൻസ്റ്റ​ഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സാണ് സോണിയക്കുള്ളത്.

അതേസമയം, വിഷയത്തിൽ മുതിർന്ന സിആർപിഎഫ് ഉദ്യോ​ഗസ്ഥർ സോണിയയിൽനിന്ന് വിശദീകരണം തേടുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ പ്രതിഷേധത്തിൽ ആർഎഎഫിനെയും ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു. തുടർന്ന് ജൂലായ് 20-നുണ്ടായ സംഘർഷത്തിൽ സോണിയക്കും പരിക്കേറ്റതായാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റതിനാൽ 20-ന് ശേഷം ഇവർ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ലെന്നും ചികിത്സയിലാണെന്നും ഈ റിപ്പോർട്ടുകളിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി, സമാധാനം നിലനിർത്താൻ ധാരണ; ബ്രിക്സ് ഉച്ചകോടിക്ക് വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്‍റ് എത്തും
'ആരോ എഴുതിക്കൊടുത്തത് വിജയ് നോക്കി വായിക്കുന്നു, സഭയിൽ കണ്ടത് റീലിനുള്ള പഞ്ച് ഡയലോഗുകൾ, രാഷ്ട്രീയത്തിലിറങ്ങിയത് വിപത്ത്, തിരിച്ചടിച്ച് ഉദയനിധി