നടി പ്രിയരാമന്‍ ബിജെപിയിലേക്ക്; സ്ഥിരീകരിച്ച് താരം

Published : Jul 26, 2019, 11:16 AM ISTUpdated : Jul 26, 2019, 11:21 AM IST
നടി പ്രിയരാമന്‍ ബിജെപിയിലേക്ക്; സ്ഥിരീകരിച്ച് താരം

Synopsis

തിരുപ്പതി സന്ദര്‍ശനത്തിനെത്തിയ പ്രിയരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേതൃത്വത്തെ താന്‍ അറിയിച്ചതായാണ് പ്രിയരാമന്‍ പ്രതികരിച്ചത്

ചെന്നെെ: ആറാം തമ്പുരാന്‍, സെെന്യം, നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി പ്രിയരാമന്‍ ബിജെപിയിലേക്ക്. തിരുപ്പതി സന്ദര്‍ശനത്തിനെത്തിയ പ്രിയരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേതൃത്വത്തെ താന്‍ അറിയിച്ചതായാണ് പ്രിയരാമന്‍ പ്രതികരിച്ചത്. സ്ഥാനത്തിന് വേണ്ടിയല്ല ബിജെപിയില്‍ ചേരുന്നതെന്നും നന്മ മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഇതുവരെ പക്ഷേ പാര്‍ട്ടി അംഗത്വം പ്രിയ സ്വീകരിച്ചിട്ടില്ല.

പ്രിയരാമന്‍ ഇപ്പോള്‍ ചെന്നെെയിലാണ് താമസിക്കുന്നത്. അതിനാല്‍ തമിഴ്നാട് ആയിരിക്കുമോ പ്രവര്‍ത്തന മേഖല എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയരാമന്‍.

തമിഴ്നടന്‍ രഞ്ജിത്തുമായുള്ള വിവാഹ ബന്ധം 2014ല്‍ പ്രിയ വേര്‍പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ പിഎംകെ വെെസ് പ്രസിഡന്‍റ് ആയിരുന്നു രഞ്ജിത്ത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി പിഎംകെ വിട്ട രഞ്ജിത്ത് ടി ടി വി ദിനകരന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എംഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി മാറ്റം. സിനിമക്കൊപ്പം സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയ രാമന്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'