Latest Videos

കയറിനെച്ചൊല്ലി പൊതുസ്ഥലത്ത് തർക്കം; രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Dec 13, 2022, 12:51 PM IST
Highlights

പ്രധാനമന്ത്രി എത്തിച്ചേർന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോ​ഗിച്ച കയറിനെ ചൊല്ലിയായിരുന്നു  ഇവരുടെ തർക്കം.


ജയ്പൂർ: പൊതുസ്ഥലത്ത് തർക്കത്തിലേർപ്പെട്ട രണ്ട് പൊലിസുകാരെ രാജസ്ഥാൻ പൊലീസ് ചീഫ് ഉമേഷ് മിശ്ര സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം ബൻസാര ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മം​ഗാർ ധാം സന്ദർശിക്കാനെത്തിയ അവസരത്തിലാണ് സംഭവം. സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി പോയതിന് തൊട്ടുപിന്നാലെ രാജസ്ഥാൻ പൊലീസ് സർവ്വീസ് ഉദ്യോ​ഗസ്ഥനായ വിവേക് സിം​ഗ്, ഇൻസ്പെക്ടർ ശൈലേന്ദ്ര സിം​ഗ് എന്നിവർ തമ്മിലാണ് വഴക്ക് ആരംഭിച്ചത്.

 പ്രധാനമന്ത്രി എത്തിച്ചേർന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോ​ഗിച്ച കയറിനെ ചൊല്ലിയായിരുന്നു  ഇവരുടെ തർക്കം. തർക്കം മുറുകിയതോടെ ഇവരെ സമാധാനിപ്പിക്കാൻ അവിടെയുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഇടപെടേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ആയിക്കരയിലെ 15കാരൻ ആറ് മാസം മുൻപും പീഡിപ്പിക്കപ്പെട്ടു; രണ്ട് പേർക്കെതിരെ പോക്സോ കേസെടുത്തു

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ അരങ്ങേറിയ കൊടുംക്രൂരതയെക്കുറിച്ചുളള വാർത്ത പുറത്തുവന്നിട്ടുണ്ട്.  ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കാദിപൂർ പ്രദേശത്തെ തവക്കപൂർ നഗ്രയിൽ  സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെയും മകളെയും ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു. ഇരുപത്തിയഞ്ചുകാരിയായ ലക്ഷ്മി, മൂന്ന് വയസുകാരി മകള്‍ റിദ്ദി എന്നിവരെയാണ് ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മകളും ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അരവിന്ദ് ചൗരസ്യയ്ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയടക്കമുള്ള ബന്ധുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് സോമൻ ബർമ പറഞ്ഞു.

2018 മെയ് 12 നാണ് ലക്ഷ്മിയും അരവിന്ദ് ചൗരസ്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്നുമുതല്‍ തന്നെ  സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭര്‍തൃവീട്ടുകാര്‍  പീഡിപ്പിച്ച് വരികയാണെന്നാണ് ലക്ഷ്മിയുടെ അമ്മ ബർഫ ദേവി പൊലീസിന് നല്‍കിയ പരാതിയിൽ ആരോപിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ അരവിന്ദ് ചൌരസ്യയുടെ കുടുംബാംഗങ്ങള്‍ ഒളിവില്‍പോയി. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

 

 

 

click me!