ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് സമന്‍സ്

Published : Sep 22, 2019, 02:26 PM IST
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് സമന്‍സ്

Synopsis

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന് സിബിഐ പ്രത്യേക കോടതി സമന്‍സയച്ചു. സെപ്തംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചിരിക്കുന്നത്.  

ലഖ്നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ യുപി മുഖ്യന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന് സിബിഐ പ്രത്യേക കോടതി സമന്‍സയച്ചു. സെപ്തംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കല്യാണ്‍ സിങ്ങിന് സമന്‍സ് അയച്ചിരിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കല്യാണ്‍ സിങ്ങിനെതിരായ കേസ്. ഇതേ കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി എംഎം ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കും നേരത്തെ കോടതി സമന്‍സ് അയിച്ചിരുന്നു.

രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന അടുത്തിടെയാണ് കല്യാണ്‍ സിങ് സ്ഥാനമൊഴിഞ്ഞത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഇതുവരെ കല്യാണിനെ ഇതുവരെ ചോദ്യം ചെയ്യാതിരുന്നത്. പരിരക്ഷയില്ലാതായതോടെ സിബിഐ സമന്‍സ് അയക്കാന്‍ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം