സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ, ദുരന്ത സമയത്തെ നേതൃത്വം, ഫണ്ടിംഗ്; മന്ത്രിമാർക്ക് പരിശീലനത്തിന് ടൈം ടേബിൾ റെഡി

By Web TeamFirst Published Sep 17, 2021, 11:13 PM IST
Highlights

ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരം ഐഎംജിയിലാണ്  ക്ലാസുകൾ. നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, ഇൻഫോസിസ് സ്ഥാപകൻ ഷിബുലാൽ തുടങ്ങി പ്രമുഖരാണ് മന്ത്രിമാർക്ക് പരിശീലനം നൽകാനെത്തുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്കുള്ള പരിശീലന ക്ലാസിൽ സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ അടക്കം വിഷയം. ഫണ്ടിംഗ് ഏജൻസികളെ എങ്ങനെ കണ്ടെത്താം, ദുരന്ത സമയത്തെ നേതൃത്വമെങ്ങനെ കാര്യക്ഷമമായി നടത്താം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിലാണ് മന്ത്രിമാർക്ക് പരിശീലന ക്ലാസുകൾ നൽകുക. പരിശീലനം ടൈം ടേബിൾ തയ്യാറാക്കി കഴിഞ്ഞു. 

ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരം ഐഎംജിയിലാണ്  ക്ലാസുകൾ. നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്, ഇൻഫോസിസ് സ്ഥാപകൻ ഷിബുലാൽ തുടങ്ങി പ്രമുഖരാണ് മന്ത്രിമാർക്ക് പരിശീലന ക്ലാസുകളെടുക്കാനെത്തുന്നത്. നേരത്തെ യുഡിഎഫ് കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള മന്ത്രിമാർ കോഴിക്കോട് ഐഎംഎമ്മിൽ പരിശീലനക്ലാസിൽ പങ്കെടുത്തിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!