രക്ഷാപ്രവർത്തനത്തിനിടെ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം, 5 മരണം; വീഡിയോ

Published : Oct 05, 2022, 11:42 AM ISTUpdated : Oct 05, 2022, 11:55 AM IST
രക്ഷാപ്രവർത്തനത്തിനിടെ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം, 5 മരണം; വീഡിയോ

Synopsis

വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു

മുംബൈ : മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 2.20ഓടെയായിരുന്നു അപകടം. നിമിഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗത്തിലെത്തിയ കാർ കണ്ട് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് സിസിടിവി പതിഞ്ഞിട്ടുണ്ട്.

അപകട മരണത്തിന് വർളി പൊലീസ് കേസ് രജിസ്റ്റര്ർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും ജീവന് ഭീഷണി, മിഷൻ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ല: ഫാ. സുധീറും ഭാര്യയും
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ