നിർത്തിയിട്ട ലോറിയിലേക്ക് അതിവേ​ഗതയിലെത്തിയ വാൻ ഇടിച്ചുകയറി, ആറു പേർ മരിച്ചു-വീഡിയോ

Published : Sep 06, 2023, 09:27 AM ISTUpdated : Sep 06, 2023, 09:34 AM IST
നിർത്തിയിട്ട ലോറിയിലേക്ക് അതിവേ​ഗതയിലെത്തിയ വാൻ ഇടിച്ചുകയറി,  ആറു പേർ മരിച്ചു-വീഡിയോ

Synopsis

തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം  

 

സേലം:നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ഒമിനി വാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി ​ദൃശ്യവും പുറത്തുവന്നു. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻ​ഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.

ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് ‌(50), അറമു​ഖം(48), അറമുഖത്തിൻെ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വി​ഗ്നേഷ് ‌(25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ്  വി​ഗ്നേഷ്. 

സംഭവം നടന്നതിനുശേഷം പൊലീസാണ് സി.സി.ടി.വി ദൃശ്യം കണ്ടെടുത്തത്. അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേ​ഗതയിലായിരുന്ന മിനി വാൻ ലോറിക്കുള്ളിലേക്ക് പൂർണമായും ഇടിച്ചുകയറിയതിനാൽ തന്നെ അപകടത്തിന്റെ ആഘാതവും കൂടി.

നടപടികൾക്കുശേഷം മൃ​തദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശങ്കരി ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. സേലം സ്വദേശിയായ രാജാദുരൈയുമായി രണ്ടുവർഷം മുമ്പാണ് പ്രിയ വിവാഹിതയാകുന്നത്. ഇരുവരും പിരിയാൻ തീരുമാനിച്ചതിനെതുടർന്ന് രാജദുരൈയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം പ്രിയയെയും മകളെയും സേലത്തുനിന്നും പെരുതുറൈക്ക് കൂട്ടികൊണ്ടുവരുന്നതിനിടെയാണ് അപകടം.
 

More stories... ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബഹ്‌റൈനിൽ മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം