ഇന്ധനം ചോര്‍ന്നു; സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

Web Desk   | Asianet News
Published : Feb 26, 2020, 12:02 PM IST
ഇന്ധനം ചോര്‍ന്നു; സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

Synopsis

വിമാനത്തില്‍ നിന്ന് ഇന്ധനം ചോരുന്നുണ്ടെന്ന് പൈലറ്റ് കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. 

കൊല്‍ക്കത്ത: മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ബുധനാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനത്തില്‍ നിന്ന് ഇന്ധനം ചോരുന്നുണ്ടെന്ന് പൈലറ്റ് കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് ഒമ്പത് മണിയോടെ വിമാനം നിലത്തിറക്കി. വാരണസിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം ജനുവരി 13 ന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍റിംഗ് നടത്തിയിരുന്നു. 
 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം