പാകിസ്ഥാനു വേണ്ടി 5 വ‍ർഷമായി ചാരപ്രവൃത്തി, സൈനിക നീക്കങ്ങൾ ചോ‍ർത്തി; ഫോണിൽ 20 ഐ‌എസ്‌ഐ കോൺടാക്റ്റുകൾ കണ്ടെത്തി

Published : Jun 03, 2025, 12:06 PM IST
പാകിസ്ഥാനു വേണ്ടി 5 വ‍ർഷമായി ചാരപ്രവൃത്തി, സൈനിക നീക്കങ്ങൾ ചോ‍ർത്തി; ഫോണിൽ 20 ഐ‌എസ്‌ഐ കോൺടാക്റ്റുകൾ കണ്ടെത്തി

Synopsis

പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്കാണ്(പിഐഒ) ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്.

ചണ്ഡീഗഢ്: പാക്കിസ്ഥാനായി അഞ്ച് വർഷമായി ചാരപ്രവൃത്തി. പഞ്ചാബിൽ ഒരാൾ പിടിയിൽ. തരൻ താരൻ സ്വദേശി ഗഗൻ ദീപ് സിങ് അറസ്റ്റിലായത്. ചാര പ്രവർത്തിയ്ക്കായി ഇയാൾക്ക് പണം ലഭിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങടക്കം ഇയാൾ കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്കാണ്(പിഐഒ) ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളടങ്ങിയ ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

പ്രതി പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യുമായി ബന്ധപ്പെട്ടിരുന്നുവെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനായി പണം സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. തരൻ താരൻ പൊലീസിന്റെയും പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ തരത്തിൽ സൈനിക നീക്കങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളും ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങളുടെ വിവരങ്ങൾ പ്രതി കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഖലിസ്ഥാൻ അനുഭാവിയായ ഗോപാൽ സിംഗ് ചൗളയുമായി ഗഗൻദീപ് ബന്ധപ്പെട്ടിരുന്നുവെന്നും,ഇയാൾ വഴിയാണ് പി‌ഐ‌ഒകളുമായി ബന്ധത്തിലാകുന്നതെന്നും പൊലീസ് പറഞ്ഞു. പി‌ഐ‌ഒകളുമായി പങ്കിട്ട രഹസ്യ വിവരങ്ങൾ അടങ്ങിയ ഒരു മൊബൈൽ ഫോണിൽ 20 ലധികം ഐ‌എസ്‌ഐ കോൺടാക്റ്റുകളുടെ വിശദാംശങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മലേർകോട്‌ലയിൽ നിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം