
തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് മാറ്റി വച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷക്ക് അൽപ്പസമയത്തിനകം തുടക്കമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വൻ ആരോഗ്യ സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ സ്കൂളുകളിൽ കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. വാഹസൗകര്യവും പല സ്കൂളുകളും ഏർപ്പെടുത്തിയിരുന്നു. കർശന സുരക്ഷയിൽ രാവിലെ തുടങ്ങിയ വിഎച്ച്എസ്ഇ പരീക്ഷ പൂർത്തിയായി.
നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്ന് ലക്ഷം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്കെത്തുന്നത്. വിദ്യാർത്ഥികൾ വീട്ടിൽ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കർശന സുരക്ഷാ മുൻകരുതലുമാണ് സ്വീകരിച്ചിരിക്കുന്നത്. മാസക്ക് നിർബന്ധമാണ്, സ്കൂളിനു മുന്നിൽ കൈകൾ അണുവിമുക്തമാക്കിയിട്ട് വേണം അകത്തേക്ക് കയറാൻ ഒരു ഹാളിൽ പരമാവധി 20 കുട്ടികളെ മാത്രമാണ് പരീക്ഷക്കിരുത്തുന്നത്.
രോഗലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഹോട് സ്പോട്ടുകളിലും കർശന സുരക്ഷയോടെ പരീക്ഷയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam