സുപ്രധാന നിർദേശവുമായി സ്റ്റാലിൻ; ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് ആ​ഗ്രഹം, തന്റെ തീരുമാനം എംഎൽഎമാർ അംഗീകരിക്കണമെന്നും നിർദേശം

Published : May 08, 2026, 12:05 AM IST
Tamil Nadu Assembly Election Result MK Stalin

Synopsis

പാർട്ടിയുടെ താത്പര്യം മാത്രം ആകും താൻ നോക്കുക. ഏത് തീരുമാനം എടുത്താലും നിങ്ങൾ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിർദേശം. ഡിഎംകെ എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.

ചെന്നൈ: സുപ്രധാന നിർദേശവുമായി എംകെ സ്റ്റാലിൻ. ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ തീരുമാനം എംഎൽഎമാർ അം​ഗീകരിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചിലപ്പോൾ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകും. പാർട്ടിയുടെ താത്പര്യം മാത്രം ആകും താൻ നോക്കുക. ഏത് തീരുമാനം എടുത്താലും നിങ്ങൾ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിർദേശം. ഡിഎംകെ എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.

അതേ സമയം, എഐഎഡിഎംകെയുമായുള്ള സഖ്യനിർദേശത്തിൽ സ്റ്റാലിന് മേൽ കടുത്ത സമ്മർദ്ദമാണുള്ളത്. സഖ്യം വേണമെന്ന് മുതിർന്ന ഡിഎംകെ നേതാക്കളും കരുണാനിധി കുടുംബത്തിലെ മറ്റ് അധികാരകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. വിജയ് അധികാരത്തിലെത്തിയാൽ അടുത്ത 15 വർഷം എങ്കിലും ഭരിക്കുമെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സഖ്യം ധാർമികമല്ലെന്നാണ് സ്റ്റാലിന്റെ പ്രതികരണം. സഖ്യ നിർദേശം ഇടതുപാർട്ടികളെ സ്റ്റാലിൻ അറിയിച്ചു. ഇക്കാര്യം പറയാൻ സ്റ്റാലിൻ നേതാക്കളെ കണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഖ്നൗവിലെ കോച്ചിങ് സെന്‍ററിൽ വൻ തീപിടിത്തം, 14 മരണം സ്ഥിരീകരിച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്, ഹർജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി; യുപി സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന് കോടതി