ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ

Published : Jan 02, 2021, 08:15 PM IST
ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ

Synopsis

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ. ഡിഎംകെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതായിരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ. ഡിഎംകെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതായിരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. 

ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരേണ്ടത് ആണെന്നും കുറ്റവാളികളെ ജയലിലടയ്ക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മുൻ മുഖ്യന്ത്രിയുടെ മരണത്തിലെ അസ്വഭാവികത പുറത്തുവരണമെന്ന തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപ്പര്യം നടപ്പാക്കുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 

ജയസമാധിക്ക് സമീപം പനീർസെൽവം നടത്തിയ ഉപവാസത്തെയും സ്റ്റാലിൻ പരിഹസിച്ചു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'