
ദില്ലി: ലോക്‌സഭയിലെ (Parliament) പ്രസംഗത്തിന് രാഹുല്‍ ഗാന്ധിയെ (Rahul Gandhi) അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (Taminadu CM MK Stalin). ഇന്ത്യന്‍ ഭരണഘടനയുടെ ആശയം ഊന്നിപ്പറഞ്ഞ് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. സ്വാഭിമാനത്തെ വിലമതിക്കുന്ന അതുല്യമായ സാംസ്‌കാരികവും രാഷ്ട്രിയവുമായ വേരുകളിലൂന്നിയ തമിഴ് ജനതയുടെ വാദം പാര്‍ലമെന്റില്‍ രാഹുല്‍ അവതരിപ്പിച്ചെന്നും സ്റ്റാലിന്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ബജറ്റ് സെഷനില്‍ പ്രസിഡന്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ചത്.
രാജ്യത്ത് രാജഭരണം തിരിച്ചുവരികയാണെന്നും രാഹുല്‍ ആരോപിച്ചു. പാവങ്ങളുടെ ഇന്ത്യയും പണക്കാരുടെ ഇന്ത്യയും ഉണ്ടെന്നും ഈ അന്തരം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരിക്കലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സഹോദരിക്കുള്ള എല്ലാ അവകാശങ്ങളും തമിഴ്‌നാട് സഹോദരനുമുണ്ടെന്ന് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam