UP Election 2022 : പ്രചാരണം കടുക്കുന്നു; 'ഇത് ക്രമസമാധാനം ഉറപ്പിച്ച സർക്കാർ'; വികസനം എണ്ണിപ്പറഞ്ഞ് യോഗി

Web Desk   | Asianet News
Published : Feb 03, 2022, 06:08 PM IST
UP Election 2022 :  പ്രചാരണം കടുക്കുന്നു;  'ഇത് ക്രമസമാധാനം ഉറപ്പിച്ച സർക്കാർ';  വികസനം എണ്ണിപ്പറഞ്ഞ് യോഗി

Synopsis

യുപിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വികസനവും ക്രമസമാധാനവും ചർച്ചയാക്കുകയാണ് ബിജെപി. റാലികളിൽ മുസഫർനഗർ കലാപം മുന്നോട്ട് വച്ച് പ്രചാരണം നടത്തിയ യോഗി  സർക്കാരിന്റെ  നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തി.  

ലഖ്നൗ: ഉത്തർപ്രദേശിൽ (UP Election)  കഴിഞ്ഞ അഞ്ച് വർഷത്തെ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). ക്രമസമാധാനം ഉറപ്പിച്ച സർക്കാരാണ് അഞ്ച് വർഷം ഭരിച്ചതെന്ന് യോഗി അവകാശപ്പെട്ടു. 

യുപിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വികസനവും ക്രമസമാധാനവും ചർച്ചയാക്കുകയാണ് ബിജെപി. റാലികളിൽ മുസഫർനഗർ കലാപം മുന്നോട്ട് വച്ച് പ്രചാരണം നടത്തിയ യോഗി  സർക്കാരിന്റെ  നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തി.  യുപി പൊലീസിന്റെ ആധുനികവൽക്കരണത്തിന് ബിജെപി സർക്കാർ തുടക്കമിട്ടെന്നും ഗുണ്ടകളെ അമർച്ച ചെയ്തെന്നും വ്യക്തമാക്കി. 48000 ഗുണ്ടകളെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറസ്റ്റ് ചെയ്തെന്നും യോഗി പറഞ്ഞു.   ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാഥു മണ്ഡലത്തിൽ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു . നാളെ അമിത് ഷാ അടക്കം പങ്കെടുക്കുന്ന റാലിക്ക് പിന്നാലെയാകും ഗോരഖ്പൂരിൽ യോഗി പത്രിക നൽകുക. 

പ്രചാരണ യോഗത്തിൽ പാകിസ്ഥാൻ സിന്ദാബാദ് മുദാവാക്യം ചിലർ മുഴക്കിയതിന് ആർഎൽഡി സ്ഥാനാർത്ഥി നീരജ് ചൗഹാനെതിരെ പൊലീസ് കേസെടുത്തു.  പെരുമാറ്റച്ചട്ടം പാലിച്ചുള്ള ഭാഷ ഉപയോഗിക്കാൻ യോഗി ആദിത്യനാഥിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമാജ് വാദി പാർട്ടി കത്ത് നൽകി. 

ഇതിനിടെ ബിജെപിക്കെതിരെ യുപി മിഷൻ പ്രചാരണം ശക്തമാക്കുമെന്ന് കർഷക പ്രഖ്യാപിച്ചു.  ബിജെപിക്കെതിരെ ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. കർഷകസമരം പിൻവലിക്കുന്നതിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് യുപി മിഷൻ പ്രചാരണം കിസാൻ മോർച്ച വിപുലീകരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കാട്ടി ഗ്രാമങ്ങൾ തോറും സംഘടനകൾ പ്രചാരണം നടത്തും. ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും  രാകേഷ് ടിക്കായത്ത് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം