സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published : Jun 27, 2019, 08:56 PM IST
സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Synopsis

അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.   

ചെന്നൈ: മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മുസ്ലീംലീഗിന് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഇക്കാര്യം നിഷേധിച്ചു. 

ഡിഎംകെ സഖ്യത്തിന്‍റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്ന് കുഞ്ഞ‌ാലിക്കുട്ടി പ്രതികരിച്ചു. മതനിരപേക്ഷ കാഴ്ചപ്പാടുള്ള സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ, എൻഡിഎ സഖ്യം കേവല ഭൂരിപക്ഷം കടക്കുമെന്ന് പ്രവചനം
സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം