രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സ്പെഷ്യൽ വാഹനം ഏത്? വ്യക്തത തേടി സംസ്ഥാന സർക്കാർ

Published : Oct 09, 2025, 05:28 AM IST
Droupadi Murmu

Synopsis

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്

ദില്ലി: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയ്യാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽ നിന്നും സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്. ഏതാണ് സ്പെഷ്യൽ വാഹനം എന്നതിലാണ് സർക്കാർ വ്യക്തത തേടിയത്. നിലവിൽ സന്ദർശനത്തെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽ നടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് സന്നിധനത്തെത്തുന്നത്. ആരോഗ്യവകുപ്പിന്‍റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിന്‍റെ ഒരു ആംബുലൻസുമാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്.

സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലൻസിൽ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ അനുമതി. രാഷ്ട്രപതി വരുമ്പോള്‍ ഏത് സ്പെഷ്യൽ വാഹനം ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. രാഷ്ട്രപതി ഭവൻ സൈനിക വാഹനം ക്രമീകരിച്ചാലും സ്വാമി അയ്യപ്പൻ റോഡിൽ ഓടിച്ച് പരിശീലിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. നിലവിലുള്ള ആംബുലൻസിൽ ആണ് പോകുന്നതെങ്കിൽ അത് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവർമാർക്ക് എസ്പിജി അനുമതി നൽകുമോയെന്നും വ്യക്തയില്ല. ഇത്തരം കാര്യങ്ങളിൽ വ്യക്ത തേടാനാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തല ഏകോപന തല യോഗം തീരുമാനിച്ചത്. രാഷ്ട്രപതി ഭവൻെറ വ്യക്തതവന്നാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോർഡ് തേടേണ്ടിവരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി
ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി