
ഭോപ്പാല്‍: രണ്ട് മാസം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിബന്ധനയോടെ വിദ്യാര്‍ത്ഥിക്ക് ജാമ്യം നല്‍കി മധ്യപ്രദേശ് ഹൈക്കോടതി. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് 18കാരനായ വിദ്യാര്‍ത്ഥിയെ ജൂണ്‍ 24ന് പൊലീസ് അറസ്റ്റ് ചെയതത്.
പ്രതി പഠനം പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അഞ്ച് മരങ്ങള്‍ വച്ചുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും സമീപപ്രദേശത്തെ മരങ്ങളെയും പരിപാലിക്കണമെന്നും ഓരോ മൂന്ന് മാസം കൂടുമ്പോഴും മരത്തിന്റെ വളര്‍ച്ച അറിയിക്കണമെന്നുമുള്ള വിചിത്ര നിബന്ധനയോടെയാണ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
ഇതുകൂടാതെ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യാര്‍ത്ഥി പഠനത്തില്‍ വളരെ മുന്‍പന്തിയിലാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam