കൊവിഡ് വ്യാപനം എങ്ങനെ തടയാം; സംശയങ്ങള്‍ ദൂരീകരിച്ച് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍റെ വെബിനാര്‍

Published : Jun 01, 2021, 11:59 AM IST
കൊവിഡ് വ്യാപനം എങ്ങനെ തടയാം; സംശയങ്ങള്‍ ദൂരീകരിച്ച് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍റെ വെബിനാര്‍

Synopsis

എന്‍ബിഎഫ് ട്രസ്റ്റിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഗ്രോസറി കിറ്റഅ, പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ വിതരണം ചെയ്തു

കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധ്യമാകുന്ന നടപടികളേക്കുറിച്ച് ചര്‍ച്ച ചെയ്ത് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍റെ വെബിനാര്‍. സാധാരണക്കാരേയും വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ നടന്നത്. നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ ട്രസ്റ്റി രാജീവ് ചന്ദ്രശേഖര്‍ എംപിയും ആരോഗ്യ കുടുംബ ക്ഷേമകാര്യ മന്ത്രി ഡോ. സുധാകര്‍ കെയും വെബിനാറില്‍ പങ്കെടുത്തു. 200ല്‍ അധികം വരുന്ന സാധാരണ ജനങ്ങള്‍ക്ക് മഹാമാരി സംബന്ധിയായ നിരവധി സംശയങ്ങള്‍ പരിഹരിക്കുന്നതിന് വെബിനാര്‍ വേദിയായി. എന്‍ബിഎഫ് ട്രസ്റ്റിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഗ്രോസറി കിറ്റഅ, പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ വിതരണം ചെയ്തു. 

ടിംബര്‍ യാര്‍ഡ്,ആര്‍പിസി ലേ ഔട്ട്, നഞ്ചംബ ആഗ്രഹാര, അശോക് നഗര്‍, ബൊമ്മസന്‍ട്ര, കൊറമാംഗല, തിലക് നഗര്‍ എന്നിവിടങ്ങളില്‍ പൊലീസ് സ്റ്റേഷനിലടക്കം നമ്മ ബെംഗളുരു ഫൌണ്ടേഷന്‍റെ പ്രവര്‍ത്തകരെത്തി സഹായം വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിൽ കര്‍ണാടകയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ്  ദിവസംതോറും കിറ്റ് വിതരണം ചെയ്യുന്നത്. വാക്സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ബോധവല്‍ക്കരണവും കിറ്റ് വിതരണത്തോടൊപ്പം നടത്തുന്നുണ്ട്.

ഒരു ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍ ലക്ഷ്യമിടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുന്നതിനുള്ള ശ്രമത്തിലാണ് നമ്മ ബെംഗളുരു ഫൌണ്ടേഷന്‍. പിന്നാക്ക മേഖലയില്‍ ആരോഗ്യ ഉപകരണങ്ങൾ, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകൾ, ഓക്സിമീറ്ററുകൾ എന്നി നൽകാനും, വാക്സിന്‍ ക്യാംപുകൾ സംഘടിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് സംഘടനയിപ്പോളുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു