പാർക്ക് ചെയ്ത എസ്‍യുവി തിരികെ വന്നപ്പോൾ ഇല്ല, മോഷ്ടിച്ചത് ബിജെപി അധ്യക്ഷന്‍റെ ഭാര്യയുടെ ഫോർച്യൂണർ; അറസ്റ്റ്

Published : Apr 07, 2024, 11:22 AM IST
പാർക്ക് ചെയ്ത എസ്‍യുവി തിരികെ വന്നപ്പോൾ ഇല്ല, മോഷ്ടിച്ചത് ബിജെപി അധ്യക്ഷന്‍റെ ഭാര്യയുടെ ഫോർച്യൂണർ; അറസ്റ്റ്

Synopsis

മോഷ്ടിച്ച എസ്‌യുവിയുടെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം ഇവര്‍ ബദ്കലിലേക്ക് കൊണ്ടുപോയത്. അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലഖ്‌നൗ വഴിയാണ് ഇവര്‍ വാഹനം വാരാണസിയിലെത്തിച്ചത്

ലഖ്നൗ: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ എസ്‍യുവി കണ്ടെത്തി. ഉത്തർപ്രദേശിലെ വാരണാസിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്. കേസില്‍ രണ്ട് പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. മല്ലിക നദ്ദയുടെ ഫോർച്യൂണർ  കാറാണ് മോഷണം പോയിരുന്നത്. നാല് ആഴ്ചകള്‍ക്ക് ശേഷമാണ് വാഹനം പൊലീസിന് കണ്ടെത്താനായത്. ദില്ലി ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ വച്ചായിരുന്നു കാര്‍ മോഷ്ടിക്കപ്പെട്ടത്.

മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയെന്നും തിരികെ വന്നപ്പോൾ കാർ കാണാനുണ്ടായില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കേസില്‍ ഷാഹിദ്, ശിവാംഗ് എന്നിങ്ങനെ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഫരീദാബാദിനടുത്തുള്ള ബദ്കൽ സ്വദേശികളാണ് ഇവര്‍. മോഷ്ടിച്ച എസ്‌യുവിയുടെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം ഇവര്‍ ബദ്കലിലേക്ക് കൊണ്ടുപോയത്. അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലഖ്‌നൗ വഴിയാണ് ഇവര്‍ വാഹനം വാരാണസിയിലെത്തിച്ചത്. ഫോർച്യൂണർ നാഗാലാൻഡിലേക്ക് കൊണ്ട് പോകാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. 

രാജ്യത്തെ ഏറ്റവും കടുകട്ടി പരീക്ഷക്ക് ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; 14 വിഷയങ്ങൾ പഠിപ്പിക്കും ഈ കുഞ്ഞ് ​'ഗുരു'

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ 17ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല
തെരഞ്ഞെടുപ്പ് തൊട്ടരികിൽ, സംസ്ഥാന സർക്കാരിനും നിർണായകം; 2019 ന് ശേഷം ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി