സർക്കാർ മാറുമ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 26, 2021, 9:31 PM IST
Highlights

ഇതിനൊരു അന്ത്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ വ്യക്തമാക്കി. 

ദില്ലി: അധികാരം മാറുമ്പോൾ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ടിയോടൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അധികാരം മാറുമ്പോൾ പീഡിപ്പിക്കപ്പെടുന്നത് നല്ല പ്രവണതയല്ല. ഇതിനൊരു അന്ത്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ വ്യക്തമാക്കി. 

രാജ്യദ്രോഹ കേസ് ചോദ്യം ചെയ്ത് ചത്തീസ്ഗഡ്  മുൻ എ.ഡിജിപി ഗുര്‍ജേന്ദ്ര പാൽ സിംഗ് നൽകിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള ഗുഡാലോചനയുടെ തെളിവുകൾ എ.ഡിജിപിയുടെ വസതിക്ക് സമീപത്തുനിന്ന്  കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യദ്രോഹ കേസെടുത്തത്. കേസിലെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ചത്തീസ്ഗഡ് സര്‍ക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനും നോട്ടീസ് അയച്ചു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!