
ദില്ലി: വിരണ്ടോടിയ കാളയുടെ ആക്രമണത്തെ സധൈര്യം നേരിടുന്ന വയോധികയുടെ ദൃശ്യം പുറത്തുവന്നു. ഇടുങ്ങിയ ഇടവഴിയിലൂടെ കുതിച്ചെത്തിയ കാള വയോധികയെ നിലത്ത് തള്ളിവീഴ്ത്തി. പക്ഷേ കൊമ്പിൽ പിടിത്തമിട്ടാണ് വയോധിക കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഒക്ടോബർ 30 ന് ദില്ലി-47 ലെ അയാ നഗറിലാണ് സംഭവം നടന്നത്. വയോധിക ഇടവഴിയിലൂടെ നടക്കുമ്പോൾ മുമ്പിലൊരു കാള വന്നു നിന്നു. വയോധികയെ കാള കുത്തി വീഴ്ത്തി വലിച്ചിഴച്ചു. നിലത്തു വീണെങ്കിലും സ്ത്രീ കാളയുടെ കൊമ്പും വായും കൂട്ടിപ്പിടിച്ചു. ഇതോടെ കാളയ്ക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥയായി.
അതിനിടെ അവർ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സമീപത്തുണ്ടായിരുന്നവർ വടികളുമായി എത്തി. കാളയെ അവർ പിടികൂടുന്നതു വരെ സ്ത്രീ കാളയുടെ കൊമ്പിൽ പിടിച്ചുകൊണ്ടു നിന്നു. കാളയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. കന്നുകാലികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സംഭവത്തിൽ നടപടിയെടുക്കണമെന്ന് കമന്‍റുകളിൽ നിരവധി പേർ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam