മധുരയില്‍ റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ച് തിന്നു

Published : Jun 17, 2022, 09:01 AM IST
മധുരയില്‍ റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ച് തിന്നു

Synopsis

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടത്.

ചെന്നൈ: മധുരയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച് കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ സംഭവം നടന്നത്. പൊന്നുസാമി തീയറ്ററിന് സമീപത്തായി രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ച് തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ്  പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ച് തിന്നതെന്ന് കണ്ടെത്തിയത്.

പൊലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടത്. ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും തെരുവ് നായ്ക്കള്‍ കടിച്ചുകീറി തിന്ന നിലയിലായിരുന്നു. കുഞ്ഞി തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More : അമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

കുട്ടിയെ കണ്ടെത്തിയ പൊന്നുസാമി സിനിമ തീയ്യറ്ററിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ ആരാണ് വഴിയരികില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വാതി മാലിവാളും ഹർഭജൻ സിങുമടക്കം 10 എഎപി എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക്; ഇതു ചതി, രാഘവ് ഛദ്ദയ്ക്ക് ഓഫർ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് എഎപി
73 എംപിമാർ ഒപ്പിട്ട നോട്ടീസ്, നിഷേധിക്കാനാവാത്ത 9 കുറ്റങ്ങൾ ഗ്യാനേഷ് കുമാറിനെതിരെയുണ്ട്; 'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കണം'