
ദില്ലി: ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam