ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ അനുശോചിച്ച്‌ ഇന്ത്യ; നടന്നത്‌ പൈശാചികവും ആസൂത്രിതവുമായ കാടത്തമെന്ന്‌ പ്രധാനമന്ത്രി

Published : Apr 21, 2019, 05:35 PM IST
ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ അനുശോചിച്ച്‌ ഇന്ത്യ; നടന്നത്‌ പൈശാചികവും ആസൂത്രിതവുമായ കാടത്തമെന്ന്‌ പ്രധാനമന്ത്രി

Synopsis

പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ്‌ സംഭവത്തെ മോദി വിശേഷിപ്പിച്ചത്‌.   

ദില്ലി: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ്‌ സംഭവത്തെ മോദി വിശേഷിപ്പിച്ചത്‌. 

'ശ്രീലങ്കയില്‍ നടന്ന ഭീകരസ്‌ഫോടനങ്ങളില്‍ അനുശോചിക്കുന്നു. അത്തരമൊരു കാടത്തത്തിന്‌ നമ്മുടെ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങളോട്‌ ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം എന്റെ പ്രാര്‍ഥനകളുണ്ടാവും.' മോദി ട്വീറ്റ്‌ ചെയ്‌തു.

സ്‌ഫോടനങ്ങളില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദും അനുശോചനം രേഖപ്പെടുത്തി.നിഷ്‌കളങ്കര്‍ക്കു നേരെയുള്ള ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ക്ക്‌ പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ടെന്ന്‌ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കി. 

ഈസ്റ്റര്‍ ദിനമായ ഇന്ന്‌ പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടങ്ങളിലാണ്‌ ശ്രീലങ്കയില്‍ സ്‌ഫോടനങ്ങളുണ്ടായത്‌. 160-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി നേതാവ് എന്നെ കൊല്ലും, സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചു; ഭീഷണിയെന്ന് ഉന്നാവിലെ അതീജീവിത, രാഷ്ട്രപതിക്ക് ഇ-മെയിൽ
ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ