
ഭോപ്പാല്‍: മധ്യപ്രദേശില്‍ അപ്രഖ്യാപിത പവര്‍ കട്ടിന് കാരണക്കാരയ 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പവര്‍ കട്ടിനെതിരെ നിരന്തരം പരാതികളുയര്‍ന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെക്കുറിച്ചും പവര്‍ കട്ടിനെക്കുറിച്ചും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി കമല്‍ നാഥി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപ്രഖ്യാപിത പവര്‍ കട്ടിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വന്നത്.
വൈദ്യുതി വിതരണത്തിന് മേല്‍നോട്ടം നടത്താനും പവര്‍ കട്ടുണ്ടായാല്‍ ഇലക്ട്രിസിറ്റി കമ്പിനിയുമായി ബന്ധപ്പടാനും മുഖ്യമന്ത്രി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. തടസം കൂടാതെ വൈദ്യുതി വിതരണം നടക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam