
ദില്ലി: ഹമാസ്- ഇസ്രായേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ അവകാശമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നൽകിയത്. യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇസ്രായേൽ ജനതയുമായുള്ള സൗഹൃദത്തിനും കോൺഗ്രസ് മൂല്യം കൽപിക്കുന്നു. അതിൻ്റെയർത്ഥം അവരുടെ മുൻകാല ചെയ്തികൾ മറന്നുവെന്നല്ലെന്നും സോണിയാഗാന്ധി കൂട്ടിച്ചേർത്തു.
50 വയസ്സിനു മുകളില്‍ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി ഉത്തര്‍പ്രദേശ്
ഗാസയിൽ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി അംഗം പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. യു എൻ പ്രമേയത്തിലെ ഇന്ത്യൻ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യമെന്ന നിലയിൽ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവർ അഭിപ്രായപ്പെട്ടു. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ആമുഖമായി കുറിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുന്നു
https://www.youtube.com/watch?v=Ce4Jx9T6yLQ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam