Asianet News MalayalamAsianet News Malayalam

50 വയസ്സിനു മുകളില്‍ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായി ഉത്തര്‍പ്രദേശ്

2023 മാര്‍ച്ച് 30 ന് അമ്പത് വയസ് പ്രായമാകുന്ന ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡ് അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും ഇതിന് ശേഷമാകും നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമാണോ ഇല്ലയോ എന്ന തീരുമാനം എടുക്കുക

Compulsory retirement for UP police above 50 as part of reform move etj
Author
First Published Oct 29, 2023, 11:09 AM IST

ലക്നൌ: 50 വയസ്സിനു മുകളില്‍ പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. സേനയെ കൂടുതല്‍ ചെറുപ്പമാക്കുക ലക്ഷ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടി. ഇതിനായുള്ള സ്ക്രീനിംഗ് ജോലികള്‍ ഉത്തർപ്രദേശ് പൊലീസ് ആരംഭിച്ചു.

2023 മാര്‍ച്ച് 30 ന് അമ്പത് വയസ് പ്രായമാകുന്ന ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡ് അടക്കമുള്ളവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും ഇതിന് ശേഷമാകും നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമാണോ ഇല്ലയോ എന്ന തീരുമാനം എടുക്കുക. നവംബര്‍ 30ഓടെ നിര്‍ബന്ധിത വിരമിക്കല്‍ ബാധകമാവുന്ന ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് നല്‍കണമെന്നാണ് പിഎസ്സി പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ വിശദമാക്കിയിട്ടുള്ളത്.

അഴിമതി, സ്വഭാവദൂഷ്യം അടക്കം ട്രാക്ക് റെക്കോര്‍ഡിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കേണ്ടതായി വരുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറ് കണക്കിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് യോഗി സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. സേനയുടെ ക്ഷമത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുള്ളതാണ് നീക്കം. തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത ഉദ്യോഗസ്ഥരെ നീക്കം ചെയ്യുമെന്ന് നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിശദമാക്കിയിരുന്നു.

സേനയിലെ അഴിമതിക്കാരെ നീക്കി നിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് നീക്കം. അഴിമതിയുടെയും മോശം പെരുമാറ്റത്തിന്റെയും പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷാ നടപടിയായി വിരമിക്കൽ നേരിടേണ്ടിവരുമെന്നാണ് പുറത്ത് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios