
തമിഴ്നാട്: തിളയ്ക്കുന്ന രസത്തിലേക്ക് വീണ് 21 വയസുള്ള വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചതായി റിപ്പോര്‍ട്ട്. ഒരു വിവാഹ ആഘോഷത്തിനിടെയായിരുന്നു ദാരുണമായ സംഭവം. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളേജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയും കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു വി സതീഷാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഒരു വിവാഹ ചടങ്ങിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സതീഷിന്‍റെ മാതാപിതാക്കൾ ദിവസക്കൂലിക്കാരാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു. ഭക്ഷണം കഴിക്കാനായി ഇരുന്നവര്‍ക്ക് വിളമ്പിക്കൊടുക്കുന്നതിനിടെ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തൂടി പോകുമ്പോഴാണ് സതീഷ് അബദ്ധത്തില്‍ കാല്‍ വഴുതി, വിളമ്പാനായി തയ്യാറാക്കിയ തിളച്ച രസം വച്ചിരുന്ന പാത്രത്തിലേക്ക് വീണത്.
തിരുന്നാവായയിൽ വച്ചല്ല, വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പൊലീസിന് പുതിയ സൂചന!
വിവാഹത്തിനെത്തിയവര്‍ ഉടനെ തന്നെ സതീഷിനെ രക്ഷപ്പെടുത്തി മിഞ്ഞൂരിലെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ ഇയാളെ പിന്നീട് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സതീഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam