Latest Videos

സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹിമാചലില്‍ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കൊവിഡ്

By Web TeamFirst Published Nov 8, 2020, 7:54 PM IST
Highlights

മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ലഡാക്ക്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒക്ടോബര്‍ 25നും 31 നും മധ്യേ എത്തിയ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന്
 

ഷിംല: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ച് മാസങ്ങള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ തുറന്നത്. ക്ലാസുകള്‍ ആരംഭിച്ച് ദിവസങ്ങള്‍ കഴിയും മുമ്പ് 67 കുട്ടികള്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 47 പെണ്‍കുട്ടികള്‍ക്കും 20 ആണ്‍കുട്ടികള്‍ക്കുമാണ് വൈറസ് ബാധിച്ചത്. സ്‌കൂളിലെ 25 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

മന്ദി ജില്ലയിലെ സോഝയിലെ ടിബറ്റന്‍ ചില്‍ഡ്രന്‍ വില്ലേജി (ടിസിവി)ലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ടിവിസി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തതിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ലഡാക്ക്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒക്ടോബര്‍ 25നും 31 നും മധ്യേ എത്തിയ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഹിമാചലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി ആറായിരത്തിന് മുകളിലാണ്.   

click me!