ഗ്യാനേഷിന്‍റെ രാജി; സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, എവിടേക്ക് കൊണ്ടുപോയെന്നതിൽ അവ്യക്തത

Published : Oct 08, 2026, 09:36 PM IST
students detained in madhya pradesh while heading to delhi protest over cec resignation

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറില്‍ നടക്കുന്ന സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറില്‍ നടക്കുന്ന സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി. പൂനെയിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥികളെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കാർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സിജെപി വ്യക്തമാക്കി. വിദ്യാർഥികളെ എങ്ങോട്ടാണ് പൊലീസ് കൊണ്ടുപോയതെന്നതില്‍ നിലവില്‍ വ്യക്തതയില്ല.

ആഞ്ഞടിച്ച് അഭിജീത് ദീപ്കെ

വോട്ടർ പട്ടികയില്‍ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു. അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി പറഞ്ഞു. സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ല, ബെംഗളൂരുവിൽ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ദില്ലിയിൽ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്ന് ആദ്ദേഹം ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഞ്ഞടിച്ച് അഭിജീത് ദീപ്കെ, 'നടന്നത് ഗൂഢാലോചന'; പിണറായിയുടേയും സ്റ്റാലിന്‍റേയും തോല്‍വി ആസൂത്രിതം
ദില്ലിയിൽ ഹോസ്റ്റലുകളുടെ വാതിൽക്കൽ വരെ പൊലീസ്! ഒക്ടോബർ 10-ലെ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പൊലീസിനെ വിന്യസിക്കും