ദില്ലിയിൽ ഹോസ്റ്റലുകളുടെ വാതിൽക്കൽ വരെ പൊലീസ്! ഒക്ടോബർ 10-ലെ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പൊലീസിനെ വിന്യസിക്കും

Published : Oct 08, 2026, 08:16 PM IST
delhi police

Synopsis

ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. ക്രമസമാധാന പാലനത്തിനായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു.

ദില്ലി: ഒക്ടോബർ 10-ന് ദില്ലിയിലെ ജന്തർ മന്തറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകളെ ഒപ്പം കൂട്ടി സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ സമരത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ വലിയ തോതിൽ പ്രതിഷേധക്കാർ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്. ക്രമസമാധാന പാലനത്തിനായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദില്ലി പോലീസ് തീരുമാനിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തുന്ന വനിതകളെ കൈകാര്യം ചെയ്യാനും സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കാനുമാണ് മുൻകരുതലായി കൂടുതൽ വനിതാ സേനാംഗങ്ങളെ നിയോഗിക്കുന്നത്. ക്രമസമാധാനം തകരാതിരിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും വിപുലമായ സുരക്ഷാ പ്ലാനുകളാണ് ദില്ലി പോലീസ് തയാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ, ജന്തർ മന്തറിന് സമീപമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുടെ ഉടമകളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മേഖലയിൽ അപരിചിതരായ വ്യക്തികളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സമരക്കാരെ തടയാനും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ പ്രതിഷേധത്തിന് എത്തുന്നത് നിരീക്ഷിക്കാനും ദില്ലി അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒക്ടോബർ 10-ലെ സമരം കാരണം നഗരത്തിലെ പൊതുജനങ്ങൾക്ക് തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ എല്ലാ രീതിയിലുമുള്ള മുൻകരുതലുകളും എടുത്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ