ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സമരം; എട്ട് വിദ്യാർത്ഥികൾ നിരാഹാരത്തിൽ, 5 പേരെ പുറത്താക്കി

Published : Nov 15, 2022, 03:28 PM IST
ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സമരം; എട്ട് വിദ്യാർത്ഥികൾ നിരാഹാരത്തിൽ, 5 പേരെ പുറത്താക്കി

Synopsis

നിരാഹാര സമരം ചെയ്ത അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കിയത് അല്ലാതെ പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം

ദില്ലി:  രാജ്യത്തെ ഒരേയൊരു അന്താരാഷ്ട്ര സർവകലാശാലയായ ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയിലും വിദ്യാർത്ഥി സമരം. സാർക്ക് രാജ്യങ്ങളുടെ കൂട്ടായ്മയിൽ സ്ഥാപിച്ച സർവകലാശാലയിൽ സ്കോളർഷിപ്പ് വർധനവ് അടക്കം ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രക്ഷോഭം നടത്തുന്നത്. നിരാഹാര സമരം ചെയ്ത അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കിയത് അല്ലാതെ പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം

സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സമരം. സ്റ്റൈപൻഡ് വർധിപ്പിക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യം. ജെആർഎഫിന് അനുസരിച്ച് മറ്റു സ്കോളർഷിപ്പുകൾ കൂട്ടണം. സർവകലാശാല ജനറൽ ബോഡി കൂടിയിട്ട് അഞ്ച് വർഷം. സർവകലാശാലയിൽ യൂണിയൻ പ്രവർത്തനം തുടങ്ങണം. നിലവിൽ എട്ട് വിദ്യാർത്ഥികൾ നിരാഹാരസമരത്തിലാണ്. സമരം ചെയ്ത് അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി. 

അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. കേന്ദ്രം ഇടപെടൽ നടത്തണമെന്ന് ആണ് ഇന്ത്യൻ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. എട്ട് വിദ്യാർത്ഥികൾ നിരാഹാരത്തിലാണ്, അത് അവസാനിപ്പിക്കാൻ ശ്രമിക്കാതെ പൊലീസിനെ കൊണ്ട് പ്രശ്നം തീർക്കാനാണ് ശ്രമിച്ചത്. ഒരു ചർച്ചയ്ക്കും അധികൃതർ തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

 

 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ