
ദില്ലി : ഛത്തീസ്ഗഡിൽ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകിയതിനെ തുടർന്ന് 78 വിദ്യാർത്ഥികൾക്ക് ആന്റി റാബീസ് വാക്സിൻ നൽകി. ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം.
പിന്നാലെ രക്ഷിതാക്കളുടെയും പ്രദേശവാസികളും പ്രതിഷേധിച്ചതോടെ വിവരം പുറത്തറിയുകയും, തുടർന്ന് കുട്ടികളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് മുൻകരുതലെന്ന നിലയിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുമായിരുന്നു . സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.