പാഠപുസ്തക പരിഷ്കരണം: 19 അം​ഗ സമിതിയുമായി എൻസിഇആർടി, സമിതിയിൽ ശങ്കര്‍ മഹാദേവനും സുധ മൂര്‍ത്തിയും

Published : Aug 13, 2023, 10:45 AM ISTUpdated : Aug 13, 2023, 01:19 PM IST
പാഠപുസ്തക പരിഷ്കരണം: 19 അം​ഗ സമിതിയുമായി എൻസിഇആർടി, സമിതിയിൽ ശങ്കര്‍ മഹാദേവനും സുധ മൂര്‍ത്തിയും

Synopsis

പാഠപുസ്തക പരിഷ്കരണ സമിതിയിൽ ഗായകൻ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി.

ദില്ലി: പാഠപുസ്തകം തയ്യാറാക്കാൻ 19 അംഗ സമിതിയെ തീരുമാനിച്ച് എൻസിഇആർടി. മൂന്നുമുതൽ  12 വരെയുള്ള ക്ലാസുകളിലെ  പാഠ പുസ്തകം പരിഷ്കരിക്കും. പാഠപുസ്തക പരിഷ്കരണ സമിതിയിൽ ഗായകൻ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി.  എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചില പാഠഭാ​ഗങ്ങൾ ഒഴിവാക്കിയിരുന്നു. 

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. വലിയ എതിര്‍പ്പുയര്‍ന്നിട്ടും നടപടികളുമായി എന്‍സിഇആര്‍ടി മുന്നോട്ട് പോകുകയായിരുന്നു. 

മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടി,നോട്ടീസ് അയച്ച് ഹരിയാന സര്‍ക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി