ഭാര്യയും കാമുകിയും ജീവിതം ദുഃസഹമാക്കുന്നു; സ്വയം വെടിവെച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ ആത്മഹത്യാ കുറിപ്പ്

Published : Aug 11, 2023, 03:57 PM IST
ഭാര്യയും കാമുകിയും ജീവിതം ദുഃസഹമാക്കുന്നു; സ്വയം വെടിവെച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ ആത്മഹത്യാ കുറിപ്പ്

Synopsis

ഭരതും കാമുകിയും തമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫോണിലൂടെ രൂക്ഷമായ തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈകുന്നേരം ആത്മഹത്യ ചെയ്തത്. 

ജയ്പൂര്‍: 45 വയസുകാരനായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയും കാമുകിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്.

ഭരത് മിശ്ര എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ്  കഴിഞ്ഞ ദിവസം വൈകുന്നേരം ഗോവര്‍ധന്‍വിലാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  കാമുകിയുടെ വീട്ടില്‍ ആത്മഹത്യ ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭരതും കാമുകിയും തമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫോണിലൂടെ രൂക്ഷമായ തര്‍ക്കമുണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വൈകുന്നേരം ആത്മഹത്യ ചെയ്തത്. 

ഭാര്യയും കാമുകിയുമാണ് തന്റെ ജീവിതത്തില്‍ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്നും ഈ രണ്ട് സത്രീകളുമാണ് തന്റെ മരണത്തിന് കാരണമെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ഫോറന്‍സിക് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് പിന്നീട് അറിയിച്ചു.

Read also:  പ്രബലജാതിക്കാരായ സഹപാഠികൾക്കെതിരെ പരാതി; ദളിത് സഹോദരങ്ങളെ വെട്ടി, പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പെടെ 6 അറസ്റ്റ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം