രണ്ട് ബിജെപി അം​ഗങ്ങൾ പിന്തുണച്ചു; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം 

Published : Aug 11, 2023, 03:56 PM ISTUpdated : Aug 11, 2023, 06:40 PM IST
രണ്ട് ബിജെപി അം​ഗങ്ങൾ പിന്തുണച്ചു; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം 

Synopsis

പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യം ബിജെപി സ്ഥാനാർഥി സത്യരാജും എസ്ഡിപിഐ സ്ഥാനാർഥി ടി ഇസ്മയിലുമാണ് മത്സരിച്ചത്.

മംഗളൂരു: കർണാടക തലപ്പാടിയിൽ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി അം​ഗങ്ങളുടെ പിന്തുണ‌യോടെ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ബിജെപി അം​ഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) അം​ഗം ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.   ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഡോ.എ.പി.ജെ.അബ്ദുൾ കലാം ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 24 അംഗങ്ങളിൽ 13 സീറ്റ് ബിജെപിക്കും 10 സീറ്റ് എസ്ഡിപിഐക്കും ലഭിച്ചു. ഒരം​ഗം മാത്രമാണ് കോൺ​ഗ്രസിനുള്ളത്.

ഭാര്യയും കാമുകിയും ജീവിതം ദുഃസഹമാക്കുന്നു; സ്വയം വെടിവെച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ ആത്മഹത്യാ കുറിപ്പ്

പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യം ബിജെപി സ്ഥാനാർഥി സത്യരാജും എസ്ഡിപിഐ സ്ഥാനാർഥി ടി ഇസ്മയിലുമാണ് മത്സരിച്ചത്. ബിജെപി സ്ഥാനാർഥി ജയിക്കുമെന്നുറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി രണ്ട് അം​ഗങ്ങൾ എസ്ഡിപിഐ സ്ഥാനാർഥി ഇസ്മയിലിന് നുകൂലമായി ക്രോസ് വോട്ട് ചെയ്തു. ഇതോടെ ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചു. കോൺഗ്രസിന്റെ പിന്തുണയുള്ള അംഗം വൈഭവ് ഷെട്ടിയും എസ്ഡിപിഐ പിന്തുണയുള്ള അംഗങ്ങളിലൊരാളായ ഹബീബയും വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതേത്തുടർന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്താൻ റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചു. പഞ്ചായത്ത് വികസന ഓഫീസർ കേശവയുടെ സാന്നിധ്യത്തിലാണ് ഇസ്മയിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്