മാവോയിസ്റ്റ് ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Mar 22, 2020, 10:28 PM IST
Highlights

മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയവരില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ദില്ലി: ഛത്തീസ്ഗഡിലെ സുഗ്മയില്‍ മാവോയിസ്റ്റുകള്‍ സുരക്ഷ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിനെ അപലപിച്ച് പ്രധാനമന്ത്രി. ഉദ്യോഗസ്ഥരുടെ ധീരത രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. രിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയവരില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബസ്തര്‍ പ്രദേശം ഉള്‍പ്പെടുന്നതാണ് സുക്മ ജില്ല. ഇവിടെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലേറ്റുമുട്ടിയത്. 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കല്‍ നിന്ന് 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായും ഡിജിപി ദുര്‍ഗേഷ് മാധവ് അവാസ്തി അറിയിച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം മാത്രമാണ് കൂടുതല്‍ സുരക്ഷാസേനയ്ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. മാവോയിസ്റ്റ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ തയ്യാറെടുപ്പുകളും ഇവര്‍ക്ക് നടത്തേണ്ടതായുണ്ടായിരുന്നെന്ന് ഡിജിപി പറഞ്ഞു. വനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാണാതായ ജവാന്മാരുടെ മൃതദേഹം കണ്ടെത്തിയത്.


 

click me!