
ഹൈദരാബാദ്: പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പ്രജ്ജ്വല എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയുമായ സുനിതാ കൃഷ്ണന് കൊവിഡ് 19 ബാധയില്ല. കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തില്‍ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സുനിതയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച വൈകിട്ട് ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കൊവിഡ് 19 സംശയിച്ച് സുനിത കൃഷ്ണനെ അധികൃതര്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ബാങ്കോക്കില്‍ പോയ സുനിത നേരിയ ചുമയും പനിയും അനുഭവപ്പെട്ടിരുന്നു. ഗാന്ധി ആശുപത്രിയിലെത്തി രണ്ടുമണിക്കൂര്‍ കാത്തുനിന്നതിന് ശേഷമാണ് പരിശോധനകള്‍ നടത്തിയതെന്ന് സുനിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തിരുന്നു.