
ഛണ്ഡീഗഢ്: ഗുരുദാസ്പുര്‍ എം പി സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷം രൂപ കടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെലവ് പരിധിയില്‍ കവിഞ്ഞതോടെ സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസയച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 78,51,592 രൂപയാണ് സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പിനായി ചെലവാക്കിയത്. പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിനായി 70 ലക്ഷം രൂപയാണ് അനുവദനീയമായ തുക. ചെലവ് പരിധി വിട്ടതോടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുരുദാസ്പൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു.
ഗുരുദാസ്പുരില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സണ്ണി ഡിയോള്‍ 82,459 വോട്ടുകള്‍ക്കാണ് മുഖ്യ എതിരാളിയായ കോണ്‍ഗ്രസിന്‍റെ സുനില്‍ ജാഖറെ പരാജയപ്പെടുത്തിയത്. അതേസമയം സത്യപ്രതിജ്ഞക്ക് ശേഷം തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും പ്രതിനിധിയെ ചുമതലപ്പെടുത്തിയ സണ്ണി ഡിയോളിന്‍റെ നടപടി വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam