തമിഴ്നാട്ടിൽ തല തുടക്കമിട്ടു, ഏഴ് മണിക്ക് മുമ്പേ എത്തി, ഇത്തവണ ആദ്യം വോട്ട് ചെയ്ത വ്യക്തിയായി സൂപ്പർ താരം അജിത്

Published : Apr 23, 2026, 07:32 AM IST
Ajith

Synopsis

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ചു. സൂപ്പർ താരം അജിത്താണ് ഇത്തവണ ആദ്യം വോട്ട് ചെയ്ത വ്യക്തി, അദ്ദേഹം ഏഴ് മണിക്ക് മുൻപേ പോളിംഗ് ബൂത്തിലെത്തി. വോട്ടെടുപ്പ് ആരംഭിച്ചതോടെ പലയിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടു, നാട്ടിലേക്ക് പോകാൻ ബസ് സ്റ്റാൻഡുകളിലും ആളുകൾ തിങ്ങിനിറഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിംഗ് തുടങ്ങി. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടിൽ ആദ്യം വോട്ട് ചെയ്‌ത വ്യക്തി. 7 മണിക്ക് മുൻപേ അജിത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെട്ടത്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ എത്തിയതാണ് തിരക്കിന് കാരണം. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് പരാതി വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നു. പല ബസ് സ്റ്റാൻഡുകളിലും പ്രതിഷേധമുണ്ടായി. ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്നും വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും ഉപയോഗിക്കണമെന്നും നടി ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമിഴ്‌നാട്ടിൽ 234 നിയമസഭാ സീറ്റുകളിലേക്ക്ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് പതിനാറു ജില്ലകളിലെ 152 മണ്ഡലങ്ങൾ ആണ് ബൂത്തിലെത്തുന്നത്. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 29 ന് നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബം​ഗാളിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ
മോദിക്കെതിരെ ഭീകരവാദി പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷന് കുരുക്ക്, 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഖർഗെക്ക് തെര. കമ്മീഷൻ നോട്ടീസയച്ചു