
ദില്ലി: കാപ്പിക്കോ റിസോർട്ട് പൊളിക്കലിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. കാപികോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് കോടതി വ്യക്തമാക്കി. ഇത് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. എന്നാൽ റിസോർട്ടിന്റെ പ്രധാന കെട്ടിടം മാത്രമേ പൊളിക്കാൻ ബാക്കിയുള്ളുവെന്നും 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. പുതിയ സത്യവാങ്മൂലം വെള്ളിയാഴ്ച്ച സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.