
ദില്ലി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്. കമ്മീഷണർ നിയമനത്തിൽ തൽസ്ഥിതി തുടരണം എന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി നടപടി. 1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ 13 (ബി) വകുപ്പ് പ്രകാരം കമ്മീഷണർ നിയമനത്തിന് യോഗ്യരായ ജീവനക്കാർ ബോർഡിൽ ഇല്ലെങ്കിൽ സർക്കാരിനോട് പട്ടിക നൽകാൻ നിർദേശിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ ബോർഡിൽ തന്നെ യോഗ്യരായ ജീവനക്കാർ ഉണ്ടെന്നും അതിനാൽ കമ്മീഷണർ നിയമനവും ആയി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുധീർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നിയമനം നടത്തുന്നതിനോട് സംസ്ഥാനസർക്കാരും യോജിപ്പ് അറിയിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.
ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam