Pegasus Probe: പെഗാസസ് അന്വേഷണം; വിവരങ്ങൾ തേടി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം

By Web TeamFirst Published Jan 2, 2022, 4:20 PM IST
Highlights

ഫോൺ ചോർത്തലിന് വിധേയരായവർക്ക് പരാതി അറിയിക്കാമെന്ന് സമിതി അറിയിച്ചു.  inquiry@pegasus-india-investigation.in എന്ന ഇ മെയിൽ വിലാസത്തിലാണ് പരാതി അറിയിക്കേണ്ടത്. 
 

ദില്ലി: പെഗാസസ് (Pegasus) ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീംകോടതി  (Supreme Court) നിയോഗിച്ച വിദഗ്ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍റെ (Justice R V Raveendran)  നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. 

inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയവരോട് ഫോണ്‍ ചോര്‍ത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. 

click me!