അശ്ലീല വീഡിയോകൾക്ക് നിരോധനം ആവശ്യപ്പെട്ട് ഹർജി; നേപ്പാളിലെ ജെൻസി പ്രതിഷേധം പരാമർശിച്ച് സുപ്രീം കോടതി

Published : Nov 03, 2025, 05:43 PM IST
Supreme court

Synopsis

അശ്ലീല വീഡിയോകൾ നിരോധിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് നേപ്പാളിലുണ്ടായ ജെൻ-സി പ്രതിഷേധങ്ങൾ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ദില്ലി: രാജ്യത്ത് അശ്ലീല വീഡിയോകൾ നിരോധിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. നേപ്പാളിൽ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെൻസി പ്രതിഷേധങ്ങൾ പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബിആർ ഗവായ് മറുപടി നൽകിയത്. സോഷ്യൽ മീഡിയ നിരോധിച്ചത് കൊണ്ട് നേപ്പാളിൽ എന്താണ് സംഭവിച്ചത്. എന്തായിരുന്നു അതിൻ്റെ ഫലം? എല്ലാവരും കണ്ടതല്ലേ അത് - എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

2025 സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന ജെൻ-സി പ്രതിഷേധം രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ സർക്കാരിനെതിരെ നടന്ന വലിയ യുവജന പ്രക്ഷോഭമായിരുന്നു. ഏറെ കാലമായി രാജ്യത്ത് പുകഞ്ഞുകൊണ്ടിരുന്ന ഭരണ വിരുദ്ധ വികാരം, 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് പിന്നാലെയാണ് ആളിക്കത്തിയത്.

ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പരാമർശവും ചർച്ചയാകുന്നത്. ഡിജിറ്റൽ ഉള്ളടക്കത്തിലെ നിയന്ത്രണങ്ങൾ വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നത് എങ്ങനെയെന്നതിന്, ഓർമ്മപ്പെടുത്തലാണ് നേപ്പാളിലെ അനുഭവമെന്ന് സൂചിപ്പിക്കുന്നതായി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശം. പൊതുസ്ഥലങ്ങളിൽ അശ്ലീല ഉള്ളടക്കം നിരോധിക്കുന്നതിനും, പ്രായപൂർത്തിയാകാത്തവർ അശ്ലീല ഉള്ളടക്കം കാണുന്നത് തടയാനും ദേശീയ തലത്തിൽ നയരൂപീകരണം ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും