ഫോം 6 സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല, വ്യക്തമാക്കി ചീഫ് ജസ്റ്റിസ്; ഫോമിൽ മാറ്റം വരുത്തിയത് ആരെന്ന് പരിശോധിക്കും

Published : Oct 12, 2026, 02:36 PM IST
supreme court clarifies it did not approve changes to voter registration form 6

Synopsis

പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

ഡൽഹി: പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ബിഹാർ എസ്ഐആർ സംബന്ധിച്ച് വിധി പ്രസ്താവിക്കുമ്പോൾ പരിഗണനയിലില്ലാതിരുന്ന നിബന്ധനകളാണ് പുതിയ ഫോമിലുള്ളതെന്നും, ഫോമിൽ മാറ്റം വരുത്തിയത് ആരെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. പുതിയ വോട്ടർ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ അല്ലെങ്കിൽ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധനയാണ് വിവാദത്തിന് കാരണമായത്.

പുതിയ ഫോം 6 അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഫോം 6-ൽ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫോമിലെ വ്യവസ്ഥകൾ പരിഷ്കരിച്ചത് ആരുടെ ഉത്തരവുപ്രകാരമാണെന്ന് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. ബിഹാർ എസ്ഐആർ കേസിലെ വിധി വന്നിരുന്ന സമയത്ത് ഈ പുതിയ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഫോമിൽ മാറ്റങ്ങൾ വന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഹർജികൾക്കൊപ്പം ഈ മാസം 27-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കി, ദില്ലി പൊലീസിൻ്റെ സുപ്രധാന നീക്കം; രാജ്യതലസ്ഥാനത്ത് സമരം ചെയ്യാൻ ഇനി 3 പുതിയ വേദികൾ
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ‌ ​ഗാന്ധി; 'ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല'