തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ; സര്‍ക്കാര്‍ ഭാഗം അംഗീകരിച്ച് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Published : Feb 28, 2020, 12:37 PM ISTUpdated : Feb 28, 2020, 12:49 PM IST
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ; സര്‍ക്കാര്‍ ഭാഗം അംഗീകരിച്ച് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Synopsis

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആദാനി ഗ്രൂപ്പിന്  കൈമാറുന്നതിന് എതിരെയുള്ള കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ദില്ലി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന് എതിരായ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആദാനി ഗ്രൂപ്പിന്  കൈമാറുന്നതിന് എതിരെയുള്ള കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകുന്നതിന് എതിരെ സംസ്ഥാനം നൽകിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രത്തിനെതിരെ റിട്ട് ഹര്‍ജി നിലനിൽക്കില്ലെന്നും ആവശ്യമെങ്കിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയിൽ സൂട്ട് ഹര്‍ജി നൽകാമെന്നും ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. 

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം